പിടിയിലായ പ്രതി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി ഓടി…കൂട്ടാളികളെ അടക്കം പൊക്കി പൊലീസ്
മയക്കുമരുന്ന് കേസിൽ പിടികൂടി വിലങ്ങണിയിക്കുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി വിലങ്ങുമായി രക്ഷപ്പെട്ട കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ നാല് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെട്ടതിന് ശേഷം പ്രതിയെ സഹായിച്ച രണ്ടുപേരും, മയക്കുമരുന്ന് ഇടപാടിൽ പ്രധാന പ്രതിയുടെ കൂട്ടാളിയുമാണ് പിടിയിലായ മറ്റുള്ളവർ. പ്രധാന പ്രതിയായ ‘ഡൈമൺ’ എന്നറിയപ്പെടുന്ന ചൊവ്വൂർ സ്വദേശി ജിനു ജോസ് (31), ഇയാളെ രക്ഷപ്പെടാൻ സഹായിച്ച പെരിഞ്ചേരി സ്വദേശികളായ ദിൽജിത്ത് (30), അരുൺ (38) എന്നിവരും മയക്കുമരുന്ന് ഇടപാടിൽ ജിനുവിൻ്റെ കൂട്ടാളിയായ ‘മുടിയൻ’ എന്ന് വിളിക്കുന്ന ചേർപ്പ് എട്ടുമുന സ്വദേശി ജിഷ്ണുവും (31) ആണ് പിടിയിലായത്.