മൂന്നാര്‍ യാത്ര കഴിഞ്ഞ് വരുന്നതിനിടെ കാര്‍ തോട്ടിലേക്ക് മറിഞ്ഞു….. അപകടത്തിൽ…

പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇവരെ കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാറിൽ പോയി മടങ്ങിവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയത് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Related Articles

Back to top button