‘തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണം ആണെങ്കിലും നല്ല ഭരണം ഉണ്ടാകണം, ജയിക്കുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയണം’; കുഞ്ചാക്കോ ബോബൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. തുടർഭരണമാണോ ഭരണമാറ്റമാണോ എന്നതിനേക്കാൾ പ്രധാനം നാടിന് ഗുണകരമാകുന്ന നല്ല ഭരണം ഉണ്ടാകുക എന്നതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജയിച്ചു വരുന്നവർക്ക് നാടിനെ മികച്ച രീതിയിൽ സേവിക്കാൻ കഴിയണം. ഭരണത്തുടർച്ചയുണ്ടായാലും ഇല്ലെങ്കിലും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു ഭരണസംവിധാനമാണ് കേരളത്തിന് ആവശ്യമെന്ന് താരം വ്യക്തമാക്കി. വോട്ടവകാശം എന്നത് ഓരോ പൗരനും ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കേണ്ട കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിനിമാ മേഖലയിൽ നിന്ന് നിരവധി സുഹൃത്തുക്കൾ ഇത്തവണ രാഷ്ട്രീയത്തിലേക്ക് വരുന്നുണ്ട്. നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരണം. വ്യക്തിപരമായി തന്റെ സുഹൃത്തായ രമേഷ് പിഷാരടിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു. സിനിമയിലെ സഹപ്രവർത്തകർ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ പോസിറ്റീവായാണ് കാണുന്നതെന്നും മികച്ച വ്യക്തിത്വങ്ങൾ നിയമസഭയിൽ എത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button