ഞാൻ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല; മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്, കൊടികുന്നിൽ സുരേഷ്

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ഇത്തവണയും എംപിമാരുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് 11 മണിക്ക് ആണ് മധുസൂദൻ മിസ്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ദില്ലിയിൽ പറഞ്ഞു.
നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. താൻ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല. വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല. എംപിമാർ മത്സരിക്കണോ എന്നതിൽ തീരുമാനം ആയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.



