ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെ? എസ് ഐ ടി മറുപടി പറയണം ; രമേശ് ചെന്നിത്തല

ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന എസ്ഐടി റിപ്പോർട്ടിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയെന്നാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. എസ് ഐ ടി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. താൻ സുഹൃത്തായ വ്യവസായി  പറഞ്ഞ വിവരങ്ങളാണ് കൈമാറിയത്. വ്യവസായിയുമായി ഇന്നും സംസാരിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ പറഞ്ഞതിൽ വ്യവസായി ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ നേതാവ് സിനഡിൽ പോയത് തെറ്റല്ലെന്നും താനും ഉമ്മൻചാണ്ടിയും ഒക്കെ ഇതിനു മുൻപ് പോയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പോകുന്ന കാര്യം താനുമായി സംസാരിച്ചിരുന്നു. എസ്ഐടിയിൽ സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്. സിപിഎം ബന്ധമുള്ള രണ്ട് പോലീസ് അസോസിയേഷൻ നേതാക്കളെ എസ്ഐടി യിൽ ഉൾപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Related Articles

Back to top button