50 പവൻ സ്വർണവുമായി പോയ മോഹനൻ എവിടെ…ഇരുട്ടിൽ തപ്പി പോലീസ്…

തിരുവനന്തപുരം: 50 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി ആര്യനാട് സ്വദേശി മോഹനനെ കാണാതായിട്ട് നാലു വർഷം പിന്നിടുന്നു. പേരൂർക്കട സഹകരണ സംഘത്തിൽ നിന്നും കൊവിഡ് കാലത്ത് പണയ സ്വർണവുമെടുത്ത് ആര്യനാടേക്ക് മടങ്ങും വഴിയാണ് സ്കൂട്ടറിൽ സഞ്ചരിച്ച മോഹനനെ കാണാതാകുന്നത്. പ്രത്യേക സംഘവും ക്രൈം ബ്രാഞ്ച് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. കേരള പൊലിസിന്‍റെ ക്രൈം ഫയലിൽ ഇന്നും ഉത്തരം കിട്ടാത്ത ഒരു കേസാണ് മോഹനൻ തിരോധാനം. പേരൂർക്കടയിൽ നിന്നും സ്വർണവും പണവുമായി സ്കൂട്ടറിൽ ആര്യനാടേക്ക് പുറപ്പെട്ട മോഹനൻ കരകുളം പാലത്തിനടത്തുവരെ എത്തിയതിന് തെളിവുണ്ട്. മോഹനൻ കരകുളം പാലത്തിലെത്തുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. പക്ഷെ പിന്നെ മോഹൻ എങ്ങോട്ടോ പോയെന്ന് ആർക്കുമറിയില്ല.

Related Articles

Back to top button