‘ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ല….ഒരഴിമതിയും നടന്നില്ല…ജി സുധാകരന്‍
ആലപ്പുഴ: താന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ഒരു സ്വര്‍ണപ്പാളിയും ആരും കൊണ്ടുപോയിട്ടില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. അന്ന് ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എന്‍എസ്എസുകാര്‍ പോലും പിന്തുണച്ചിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. ആലപ്പുഴയില്‍ ദേവദത്ത് ജി പുറക്കാട് സ്മരണാഞ്ജലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.താന്‍ മന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്വര്‍ണപാളിയും ആരും കൊണ്ടുപോയിരുന്നില്ല. അന്ന് മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. താനുണ്ടായിരുന്ന മൂന്നര വര്‍ഷം ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.