ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിർമലാ സീതാരാമൻറെ സർപ്രൈസ്

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ ഉറ്റുനോക്കി സാമ്പത്തിക രംഗം. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിൻറെ താരിഫ് ശിക്ഷയും മറികടക്കാൻ എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പ്. ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 2026 ലെ ബജറ്റ് അവതരിപ്പിക്കുന്നതെന്ന വെല്ലുവിളിയും ധനമന്ത്രി നേരിടുന്നു. പ്രാദേശിക, തിരഞ്ഞെടുപ്പ് പരിഗണിച്ച് ജനപ്രിയമായ ക്ഷേമ പദ്ധതികളിലൂന്നുകയും ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാക്രോ ഇക്കണോമിക് മുൻഗണനകൾ ഉൾപ്പെടുത്തുകയും ചെയ്യുക എന്ന സമ്മർദ്ദമാണ് ധനമന്ത്രിയ്ക്ക് മുന്നിലുള്ളത്.




