‘പറയാനുള്ളത് പാർട്ടി വേദികളിൽ പറയും… പ്രതികരണവുമായി പിപി ദിവ്യ…

ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന വാർത്ത തള്ളി പിപി ദിവ്യ. മാധ്യമങ്ങളിൽ തന്റെ പ്രതികരണമെന്ന നിലയിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ തൻ്റെ അഭിപ്രായമല്ലെന്നും അത്തരം പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതിയെന്നും അത് തുടരുമെന്നും വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും പിപി ദിവ്യ പറയുന്നു.

Related Articles

Back to top button