സൗജന്യമായി ആധാർ പുതുക്കണോ? അവസാന തിയതി ഇത്…ഉപയോക്താക്കൾ അറിയേണ്ടതെല്ലാം…

ആധാർ കാർഡ് ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി പുതുക്കാനുള്ള അവസരം ഇനി രണ്ട് ദിവസംകൂടി മാത്രമാണ് ശേഷിക്കുന്നത്. ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നായത്കൊണ്ടുതന്നെ ആധാർ വിവരങ്ങൾ കൃത്യമായിരിക്കണം. അതിനായി ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ കാർഡ് പുതുക്കേണ്ടത് അനിവാര്യമാണെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പറയുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക് മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. അതിനാൽ ആധാർ കൃത്യസമയത്ത് പുതുക്കാൻ ശ്രദ്ധിക്കുക.

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഡിസംബർ 14 വരെയാണ്. ഒരു ആധാർ കേന്ദ്രത്തിൽ എത്തി വിവരങ്ങൾ പുതുക്കുമ്പോൾ നൽകേണ്ട ഫീസ് 50 രൂപയാണ് അതേസമയം ഓൺലൈൻ ആയി ചെയ്യുകയാണെങ്കിൽ ഈ സേവനം സൗജന്യമാണ്.

ഓൺലൈൻ വഴി ആധാർ എങ്ങനെ പുതുക്കാം

ഘട്ടം 1: myAadhaar പോർട്ടൽ തുറക്കുക
ഘട്ടം 2: ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച കോഡ് എന്നിവ നൽകി ‘ഒടിപി അയയ്ക്കുക’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. OTP നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ‘ഡോക്യുമെൻ്റ് അപ്ഡേറ്റ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ച് ‘അടുത്തത്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഘട്ടം 5: ‘മുകളിലുള്ള വിശദാംശങ്ങൾ ശരിയാണെന്ന് ഞാൻ സ്ഥിരീകരിക്കുന്നു’ എന്ന് എഴുതുനിയത്തിനു അടുത്തുള്ള ബോക്‌സ് ചെക്ക് ചെയ്‌ത് ‘അടുത്തത്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6: ‘തിരിച്ചറിയൽ തെളിവ്’, ‘വിലാസത്തിൻ്റെ തെളിവ്’ എന്നീ രേഖകൾ അപ്‌ലോഡ് ചെയ്‌ത് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇതോടെ നിങ്ങളുടെ ഇമെയിലിൽ നിങ്ങൾക്ക് ഒരു ‘സേവന അഭ്യർത്ഥന നമ്പർ (SRN)’ ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെൻ്റ് അപ്‌ഡേറ്റ് സ്റ്റാറ്റസ് നിങ്ങൾക്ക് ട്രാക്ക് ചെയ്യാം.

Related Articles

Back to top button