എലിമടയിൽ നിന്ന് നേരെ പുലി മടയിലേക്ക്… ഒളിച്ചു താമസിക്കുവാൻ എത്തിയ ഗുണ്ടകൾക്ക് സംഭവിച്ചത്…

നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടകൾ ഒളിച്ചു താമസിക്കുവാൻ എത്തിയത് ആലപ്പുഴയിൽ. പക്ഷെ കൃത്യമായി പോലീസിൻ്റെ വലയിൽ ചാടി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം അതിസാഹസികമായാണ് ഇവരെ പിടികൂടിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്.

നെയ്യാറ്റിൻകര കാർത്തിക നിവാസിൽ കാർത്തിക്, കാട്ടാക്കട ഇർഫാൻ മൻസിൽ അൽ അമീൻ , തിരുവനന്തപുരം ഇളവട്ടം പി ഓയിൽ നന്ദിയോട് എംകെപി ഹൗസിൽ ഷിമ്മിസ് ഖാൻ , വിളപ്പിൽ പഞ്ചായത്ത് 4-ാം വാർഡിൽ എംഎ മൻസിലിൽ അൻസിൽ, പേയാട്പി ഒ യിൽ വിളപ്പിൽ ഷെരീഫ് മൻസിലിൽ ഷംനാദ് , പേയാട് വിളപ്പിൽ അംബിക മൻസിലിൽ അർഷാദ് , കുറുമ്പയം കൊച്ചുകടയിൽ വീട്ടിൽ ആസിഫ്, പേയാട് വിളപ്പിൽ തൊണ്ട് വിള വീട്ടിൽ മുഹമ്മദ് റാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിൽ കാർത്തിക്ക്, അർഷാദ്, ആസിഫ് എന്നിവർ കഴിഞ്ഞദിവസം തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കവർച്ച നടത്തിയ ശേഷം മുങ്ങുകയായിരുന്നു. ഇതിന് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ നഗരത്തിൽ രാവിലെ എത്തിയതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികൾ താമസിച്ചിരുന്ന ലോഡ്ജ് പൊലീസ് വളഞ്ഞ് റെയ്ഡ് ചെയ്ത് പിടികൂടിയത്. സൗത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തിരുവനന്തപുരം ജില്ലാ പൊലീസിന് കൈമാറി.

Related Articles

Back to top button