ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

കണ്ടെയ്‌നർ ലോറിയിൽനിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയൂണ്ടായ അപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ലുലുമാളിന് എതിർവശമുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് കണ്ടെയ്‌നർ ലോറിയിൽ എത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശിയായ അഭിജിത് ബർമൻ (32) ആണ് മരിച്ചത്.

ലോറിയുടെ ഒരു സൈഡ് താഴുകയും തുടർന്ന് ഗ്രാനൈറ്റുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. കൃഷ്ണൻ ( 29), ബിശ്വജിത് (29) എന്നിവർക്ക് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് ഗ്രാനൈറ്റുകൾ മാറ്റിയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വിദേശത്തുനിന്ന് എത്തിച്ച ഗ്രാനൈറ്റുകളാണ് തകർന്നത്.

Related Articles

Back to top button