പശ്ചിമ ബംഗാൾ ഗവർണർ… സി.വി. ആനന്ദബോസ് രാജി വെച്ചു; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക നീക്കം….

ദില്ലി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് സ്ഥാനം രാജിവെച്ചു. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചുകൊണ്ടുള്ള ഈ നീക്കം. ദില്ലിയിലെത്തി രാഷ്ട്രപതിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പദവി ഒഴിയുന്നത്. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ ബോധിപ്പിച്ചിട്ടില്ലെങ്കിലും, “ഗവർണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു” എന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി മാറേണ്ട സമയമായെന്നും അദ്ദേഹം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
