ആഘോഷ ലഹരിയില്‍ ലോകം.. ഗുഡ് ബൈ ടു 2024.. 2025ന് സ്വാഗതം…

പ്രത്യാശയോടെ വീണ്ടും ഒരു പുതുവർഷത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം.ഏറെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമാണ്‌ ലോകജനത പുതുവര്‍ഷത്തെ വരവേറ്റത്. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പുതുവർഷം പിറന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും ആലിംഗനം ചെയ്തും സന്തോഷം പങ്കിടുകയാണ് ആളുകൾ.ഓരോ പുതുവർഷവും മുന്നോട്ടുളള ജീവിതത്തിന് ഊർജം കൂടിയാണ് നൽകുന്നത്. പുതുവർഷ പുലരി വിരിയുമ്പോൾ പലർക്കും പ്രതീക്ഷകളും ഒട്ടേറെയാണ്.പോയവർഷത്തെ ദുരിതങ്ങൾക്ക് 2025ൽ അവസാനമാകുമെന്ന പ്രതീക്ഷയാണ് പലർക്കും. ചിലർ മുന്നോട്ടുളള ജീവിത യാത്രയ്ക്ക് 2025 കരുത്തു പകരുമെന്നും കരുതുന്നു.എന്തായലും എല്ലാ വായനക്കാർക്കും 140 ന്യൂസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു..

Related Articles

Back to top button