അതിരു കടന്ന് വിവാഹ ആഘോഷം.. വെടിയുതിര്‍ത്ത് ആഘോഷം.. രണ്ട് പേര്‍ക്ക്….
Wedding celebration goes wrong two injured
വിവാഹ ആഘോഷത്തിനിടെ വെടിയുതിര്‍ത്തതില്‍ രണ്ട് പേർക്ക് പരിക്കേറ്റതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം.ദില്ലി ഗൗതം ബുദ്ധ നഗർ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിസ്രാഖിലെ ഗ്രാമവാസിയായ അലോകിൻ്റെ വിവാഹ ഘോഷയാത്ര നടന്നത് സകിപൂർ ഗ്രാമത്തിലെ ആശിർവാദ് വിവാഹഭവനില് വച്ചായിരുന്നു. വിവാഹ ഘോഷയാത്രയിലുണ്ടായിരുന്ന ചിലർ ആഘോഷത്തിന്റെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇത് സ്ഥാനം മാറി രണ്ട് പേരുടെ ദേഹഹത്ത് പതിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗിൻ്റെ മീഡിയ ഇൻ-ചാർജ് പറഞ്ഞു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അതേ സമയം സിസിടിവി ക്യാമറകളുടെ സഹായത്തോടെ വെടിയുതിർത്ത പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.