ഭർത്താവിനെതിരെ വിവാഹമോചന കേസ് ഫയൽ ചെയ്തു….യുവതിയ്ക്ക് സ്വന്തം സ്വത്തിൻറെ പകുതിയും നഷ്ടമായി…..
തന്റെ അമ്മയുടെ മരണത്തിന് കാരണക്കാരനായ ഭര്‍ത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് നല്കിയപ്പോള് നഷ്ടമായത് സ്വന്തം സ്വത്തിന്റെ പകുതിയെന്ന് റിപ്പോര്‍ട്ട്. സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഇരുവരും വിവാഹിതരായിട്ട് 20 വർഷമായി. മൂന്ന് വർഷം മുമ്പ് രോഗബാധയെ തുടര്‍ന്ന് യുവതിയുടെ അച്ഛന് മരിച്ചിരുന്നു. ഇതിന് പിന്നാലെ അമ്മയും രോഗിയായി. ഒരു ദിവസം രോഗിയായ അമ്മയുമായി നടക്കാനിറങ്ങിയ യുവതി തെരുവില്‍ വച്ച് മറ്റൊരു സ്ത്രീയോടൊപ്പം കറങ്ങുകയായിരുന്ന ഭര്‍ത്താവിനെ കണ്ടെത്തി. ഇത് വലിയ സംഘര്‍ഷത്തിന് കാരണമാവുകയും ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് യുവതിയുടെ അമ്മ മരിക്കുകയുമായിരുന്നെന്ന് സിറ്റി എക് സ്പ്രസ് റിപ്പോർട്ട് ചെയ്തു. അമ്മയുടെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഭര്‍ത്താവ് അതിന് സമ്മതിച്ചെങ്കിലും സ്വത്തിന്റെ പാതി തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചു. പിന്നാലെ കേസ് പ്രാദേശിക കോടതിയിലെത്തി. രാജ്യത്തെ നിയമം അനുസരിച്ച് കോടതി, ഭാര്യയുടെ പാതി സ്വത്തിന് ഭര്‍ത്താവ് അർഹനാണെന്ന് വിധിച്ചു.