വയനാട് ദുരന്തം… ടൗൺഷിപ്പിൽ 1000 സ്ക്വയർഫീറ്റുള്ള ഒറ്റനില വീടുകൾ ഒരുങ്ങും…

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ കരട് പദ്ധതി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിയാണ് കരട് രേഖ അവതരിപ്പിച്ചത്. 26-ന് മന്ത്രിസഭാ യോഗം പദ്ധതി രേഖ അംഗീകരിക്കും. പട്ടികയിലെ അപാകതകൾ പരിഹരിക്കും. ടൗൺഷിപ്പ് എങ്ങനെ എന്ന കാര്യത്തിലും ചർച്ച നടന്നു. ചുമതല സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കിഫ്ബിയുടെ ടൗൺഷിപ്പ് ഡിസൈനാണ് ചർച്ച് ചെയ്തത്.

ടൗൺഷിപ്പിൽ 1000 സ്ക്വയർഫീറ്റുള്ള ഒറ്റനില വീടുകൾ ഒരുങ്ങും. വീടുകൾ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. 38 സംഘടനകൾ ഇതിനകം സന്നദ്ധത അറിയിച്ച് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിക്കാനാണ് തീരുമാനം. ഏജൻസി ആരാണെന്നതിൽ അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.

കോടതി തീരുമാനത്തിന് പിന്നാലെ തന്നെ ഭൂമി ഏറ്റെടുക്കും. അതിനുള്ള മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു.

കിഫ്ബി തയ്യാറാക്കിയ ആയിരം സ്ക്വയർ ഫീറ്റ് വീടിൻറെ പ്ലാനാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഒരു ഏജൻസിയെ ഏൽപ്പിക്കാനും മേൽനോട്ട സമിതിയെ നിയോഗിക്കാനും ധാരണയായി.

Related Articles

Back to top button