‘ഡിവൈഎഫ്‌ഐ നൽകിയ രണ്ട് കോടിയുടെ പലിശ എവിടെ; ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയ 778 കോടി രൂപ സർക്കാർ എന്ത് ചെയ്‌തെന്ന ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ടൗൺഷിപ്പിലെ വീടുകൾ കൈമാറ്റം ചെയ്തുകൊണ്ട് നടത്തിയ ചടങ്ങ് വെറും പി ആർ വർക്ക് ആയിരുന്നു. വയനാട്ടിൽ സർക്കാർ കൈമാറിയ 178 വീടുകളിൽ ഒന്നിൽ പോലും ആളുകൾക്ക് താമസിക്കാൻ കഴിയുന്നില്ലെന്നും പാലക്കാട് എംഎൽഎ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. വയനാട് ദുരന്തബാധിതരുമായി ബന്ധപ്പെട്ട് ഫണ്ട് സമാഹരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചോദ്യങ്ങൾ ഉണ്ടാവണം. എന്നാൽ ആ ചോദ്യങ്ങൾ ഏകപക്ഷീയമാവരുതെന്നും രാഹുൽ വിഡിയോയിൽ പറയുന്നു.



