വയനാട് പുനരധിവാസം…സ്പെഷ്യൽ ഓഫീസറെ…

പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരന്തബാധിതർ.വയനാട് കളക്ടറേറ്റിലേക്ക് ദുരന്തബാധിതർ പ്രതിഷേധ പ്രകടനം നടത്തി. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. ടൗൺഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാപക പിഴവുകൾ വിവാദമായിരിക്കെ ആണ് ദുരന്തബാധിതർ പരസ്യ പ്രതിഷേധവും നടത്തിയത്.

ഇതിനിടെ, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കാലതാമസം കൂടാതെ നിര്‍വഹിക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി (വയനാട് ടൗണ്‍ഷിപ്പ് – പ്രിലിമിനറി വര്‍ക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ മലപ്പുറം എന്‍.എച്ച് 966 (ഗ്രീന്‍ഫീല്‍ഡ്) എല്‍.എ. ഡെപ്യൂട്ടി കളക്ടറാണ് ഡോ.ജെ ഒ അരുണ്‍.

Related Articles

Back to top button