ആവേശത്തിന്റെ കൊടുമുടിയിൽ വയനാട്.. പ്രിയങ്കയെ വരവേൽക്കാൻ അണിനിരന്നത് പതിനായിരങ്ങൾ..കയ്യിൽ ഹരിത…..

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനായി പ്രിയങ്ക എത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ​ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്. പ്രിയങ്കയുടെ പ്രചാരണത്തിനായി അമ്മ സോണിയാഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ വയനാട്ടിലെത്തിയിട്ടുണ്ട്. ഇത്തവണ കോൺഗ്രസിന്റെയും, മുസ്‌ലിം ലീഗിന്റെയും പതാകകളുയർത്തിയല്ല വരവേൽപ്. മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.

രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാ​ഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ​ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ​ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

Related Articles

Back to top button