വയനാട് ടൗണ്‍ഷിപ്പ്… പ്രാരംഭ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഭൂമിയിൽ ഇന്ന് മുതൽ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം..
വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്കായുള്ള ടൗൺഷിപ്പിന്‍റെ പ്രാരംഭ നിര്‍മാണം ആരംഭിച്ച ഭൂമിയിൽ ഇന്നു മുതൽ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ സമരം തുടങ്ങും. സിഐടിയു ഉൾപ്പെടെയുള്ള സംയുക്ത ട്രേഡ് യൂണിയനാണ് സത്യഗ്രഹ സമരം നടത്തുന്നത്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ ടൗൺഷിപ്പ് നിർമ്മാണം നടത്തുന്നതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ മുന്നറിയിപ്പ്. ടൗൺഷിപ്പിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ മുതലാണ് ആരംഭിച്ചത്.