വയനാട് ഉരുൾപൊട്ടൽ…. മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാഗം….

വയനാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതെന്ന് കരുതപ്പെടുന്ന ഒരു മൃതദേഹഭാഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാഗത്ത് നിന്ന് മരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹഭാഗം കണ്ടുകിട്ടിയിട്ടുള്ളത്. വീണ്ടും തെരച്ചിൽ നടത്തണമെന്ന ആവശ്യം ദുരിത ബാധിതർ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് തന്നെയാണ് മൃതദേഹഭാഗം കിട്ടിയിട്ടുള്ളത്. വയനാട് ഉരുൾപൊട്ടൽ‌ ദുരന്തം നടന്നിട്ട് 3 മാസം പൂർത്തിയായിരിക്കുകയാണ്. ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്. വീണ്ടും തെരച്ചിൽ ആവശ്യപ്പെട്ട് ദുരിതബാധിതർ‌ ധർണയടക്കം നടത്തിയിരുന്നു. 

Related Articles

Back to top button