വയനാട് ഫണ്ട് വിവാദം…പോലീസിൽ പരാതി നൽകി ദീപ്‌തി മേരി വർഗീസ്…

ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള വീട് നിർമാണ ഫണ്ട് വിവാദത്തിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. ഫണ്ട് വിവാദത്തിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്. പാർട്ടിക്ക് എതിരെ ഉയർത്തുന്നത് വ്യാജ ആരോപണങ്ങളെന്നാണ് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് പരാതി നൽകിയത്. ഒരു വിഭാഗം സൈബർ പ്രൊഫൈലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിക്കുന്നു.

Related Articles

Back to top button