വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി പരസ്യ പ്രതിഷേധത്തിലേക്ക്..രണ്ട് ജില്ലാ നേതാക്കൾക്കെതിരെ..
വയനാട് സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കൽ, ബ്രാഞ്ച് അംഗങ്ങൾ രംഗത്ത് വന്നു. അംഗങ്ങൾ രംഗത്തെത്തി. കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാൻ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാർട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മിൽ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടിൽ വഴിതുറന്നിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബേബിക്കും മധുവിനുമെതിരെയാണ് ശക്തമായ ആരോപണം ഉയർന്നിരിക്കുന്നത്. ജില്ലാ സമ്മേളനത്തിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ വിഭാഗീയതയുടെ തുടക്കം കണിയാമ്പറ്റയിൽ നിന്നാണെന്നാണ് പ്രതിഷേധവുമായി രംഗത്ത് വന്നവർ ആരോപിക്കുന്നത്. ജില്ലാ കമ്മിറ്റിയിൽ വേണ്ടപ്പെട്ടവരെ കൊണ്ടുവരാൻ മധുവും ബേബിയും ശ്രമിക്കുന്നുവെന്നും പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം.