ലുലുവിന്റെ ക്രിസ്തുമസ് ന്യൂയർ സമ്മാനമായി 6000 രൂപ…വിജയി ആകണമെങ്കിൽ മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യണം…ലിങ്കിൽ ക്ലിക്ക് ചെയ്യല്ലേ…
കോട്ടയം നഗരത്തിൽ ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയകളിൽ ഒരു സന്തോഷ വാർത്ത എത്തി. ക്രിസ്തുമസ്-ന്യൂയെർ സമ്മാനമായി ലുലുവിൽ നിന്നും 6000 രൂപ കിട്ടും. ഇതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക. ഒപ്പം 5 ഗ്രൂപ്പുകളിലും നിങ്ങളുടെ 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു ദിവസം കൊണ്ട് തന്നെ എല്ലാ വാട്സാപ് ഗ്രൂപ്പുകളിലും ഈ സന്ദേശം വൈറലായി. പുതിയ മാൾ എല്ലാവരുടെ ഇടയിലും സംസാര വിഷയമായതിനാൽ കുറെ പേർ സമ്മാനത്തിനായി ഷെയർ ചെയ്തു. വരാൻ പോകുന്ന വലിയ തട്ടിപ്പിന്റെ തുടക്കമാണിതെന്നു ആർക്കും മനസിലായതുമില്ല.
ഒടുവിൽ ലുലു അറിയിച്ചു ഞങ്ങൾക്ക് ഇങ്ങനെ ഒരു സമ്മാന പദ്ധതിയില്ല. ആരും ലിങ്ക് ഷെയർ ചെയ്യരുത്. ഇത്തരമൊരു ലിങ്ക് ലഭിച്ചാൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യണമെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. ലിങ്ക് ആർക്കും ഷെയർ ചെയ്യരുത്. വ്യക്തിഗത വിവരങ്ങൾ നൽകുകയും അരുത്. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിലെന്നതിനാൽ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും അഭികാമ്യം. ഇത്തരം തട്ടിപ്പ് ലിങ്കുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഒന്നറിയാം വെബ് പേജിനുള്ളിൽ നിരവധി അക്ഷരത്തെറ്റുകളുള്ള വിവരങ്ങളാണ് നൽകുന്നത്. ഇത്തരം തട്ടിപ്പുകാർക്ക് സ്ഥിരം അക്ഷരത്തെറ്റുകൾ പറ്റാറുണ്ട്. അതിനാൽ എന്ത് വിവരം ലഭിച്ചാലും ഔദ്യോഗികമായി പരിശോധിച്ചു ഉറപ്പു വരുത്തണം.