വെള്ളം കുടി മുട്ടും…..ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം…..

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കണം എന്ന് നേരത്തെ ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച്ച രാത്രി എട്ടു മണി വരെയാണ് നിയന്ത്രണം.
ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നിവിടങ്ങളിൽ ആണ് ജലവിതരണം മുടങ്ങുക. ശാസ്താമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി, അത് പരിഹരിക്കുന്നതിനാണ് നിയന്ത്രണം.

ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.തലസ്ഥാന ന​ഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും വഴിവെക്കാറുണ്ട്.

Related Articles

Back to top button