കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം..മെഡിക്കൽ കോളേജിൽ വെള്ളം കയറി..

കനത്ത മഴയിൽ മുങ്ങി തലസ്ഥാന നഗരി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെള്ളം കയറി. അത്യാധുനിക സി ടി മെഷീൻ സ്ഥാപിച്ച റൂമിൽ വരെ വെള്ളം കയറിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചികിത്സക്കെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. താഴ്ന്ന പ്രദേശവും ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്.

Related Articles

Back to top button