വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾ.. ട്രെക്കിങ്ങിന് ഇറങ്ങിയപ്പോൾ.. ആക്രമിച്ചത്….

കൊല്ലം തെന്മല ശെന്തുരുണിയിൽ വിനോദ സഞ്ചാരത്തിന് എത്തിയ എൽപി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എൽപി സ്കൂളിലെ കുട്ടികൾക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നൽ കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റിൽ കടന്നൽ കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button