വാർഡ് മെമ്പർക്ക് നേരെ ആക്രമണം.. സിപിഎം പ്രവർത്തകർ കമ്പിവടി കൊണ്ട്…
വാർഡ് മെമ്പർക്ക് നേരെ ആക്രമണം. ജനതാദളിന്റെ മെമ്പറായ ബെന്നിയെ ആണ് ഒരു സംഘം ആക്രമിച്ചത്. എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചതിനെ തുടർന്നാണ് ആക്രമണം. വയനാട് പനമരത്തെ വാർഡ് മെമ്പറാണ് ബെന്നി.. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബെന്നി പറഞ്ഞു. കമ്പി വടികൊണ്ട് അടിച്ചതായും അദ്ദേഹം പറഞ്ഞു.ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു. തലയ്ക്ക് അടിച്ചത് തടഞ്ഞതോടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായത്. 29ന് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ആക്രമണം ഉണ്ടായത്. വധഭീഷണിയുണ്ടെന്ന് ബെന്നി കഴിഞ്ഞ ദിവസം എസ്പിക്ക് പരാതി നൽകിയിരുന്നു.