കോര്‍പ്പറേഷനില്‍ വിജയം നേടിയതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് വാര്‍ഡ് കൗണ്‍സിലര്‍

കോര്‍പ്പറേഷനില്‍ വിജയം നേടിയതിന് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് വാര്‍ഡ് കൗണ്‍സിലര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ 8-ാം വാര്‍ഡ് (മലാപ്പറമ്പ്) കൗണ്‍സിലര്‍ കെ സി ശോഭിതയാണ് തനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചവര്‍ക്ക് വിനോദയാത്ര ഒരുക്കുന്നത്. ഡിസംബര്‍ 27-ന് ഉച്ചക്ക് 2.30-ന് വയനാട്ടിലെ റിസോര്‍ട്ടിലേക്കാണ് യാത്ര.

എം കെ രാഘവന്‍ എംപി യാത്ര ഫ്ലാ ഗ് ഓഫ് ചെയ്യും. 60 പേരുമായി ടൂറിസ്റ്റ് ബസിലാണ് യാത്ര. രാവും പകലും പൊരി വെയിലിലും വോട്ട് അഭ്യര്‍ത്ഥനയുമായി ഒപ്പം ചേര്‍ന്നവര്‍ക്ക് ഒരു ഉല്ലാസയാത്ര വേണമെന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ കുറച്ച് പ്രവര്‍ത്തകരുമായി പങ്കുവെച്ചിരുന്നുവെന്നും ഇവരില്‍ കൂടുതല്‍ പേര്‍ക്കും വിനോദ യാത്ര സസ്‌പെന്‍സാണാണെന്നും കെ സി ശോഭിത പറഞ്ഞു. ഇത് നാലാം തവണയാണ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശോഭിത വിജയം നേടുന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ മകളാണ് ശോഭിത.

Related Articles

Back to top button