നോക്കുകൂലി നൽകിയില്ല…സ്ഥാപന ഉടമയ്ക്ക് ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ മർദ്ദനം….
വെള്ളറട : പനച്ചമൂട്ടിലെ മുള്ളുവേലി കെട്ടുന്ന സ്ഥാപനം നടത്തുന്ന സുനിൽകുമാറിനാണ് മർദ്ദനമേറ്റത്.തർക്കത്തിനിടയിലാണ് ഉടമയ്ക്ക് ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ മർദ്ദനമേറ്റത്. നോക്കുകൂലി നൽകാത്തതിന് യൂണിയൻകാർ മർദിച്ചെന്ന് കാട്ടി സുനിൽ പരാതി നൽകി. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
,ഐഎൻടിയുസി, സിഐടിയു ,ബി എം എസ് തൊഴിലാളികൾ ഒത്തു ചേർന്ന് മർദിച്ചതായി സുനിൽ പറയുന്നു. കടയിൽ അതിക്രമിച്ചെ ത്തിയ ഇവർ വലിച്ച് താഴെയിട്ട് മർദിക്കുകയാ യിരുന്നു. കഴിഞ്ഞ ആറ് മാസമായി യൂണിയൻ പ്രവർത്തകർ നിരന്തരം ശല്യം ചെയ്യുകയാണ്. ലേബർ ഓഫീസിൽ പരാതി നൽകിയിട്ടും പരിഹാര മില്ലെന്നും സുനിൽ പറയുന്നു. നിലവിൽ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സുനിൽ.