വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു…പ്രതികൾ പിടിയിലായി…
തിരുവനന്തപുരം: ചന്തയിൽ പോയി മടങ്ങിയ വയോധികയുടെ സ്വർണ മാല പൊട്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ പിടിയിലായി. തിരുവനന്തപുരം ചെങ്കൽ മര്യാപുരം ശിവപാർവ്വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയിൽ വീട്ടിൽ മനോജ് (31), പെരുമ്പഴുതൂർ വട കോട് തളിയാഴ്ചൽ സ്വദേശി ജയൻ എന്നു വിളിക്കുന്ന ജയകൃഷ്ണൻ (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.