വോട്ട് ചെയ്യാനെത്തി വി വി പ്രകാശന്റെ കുടുംബം…യുഡിഎഫ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹം…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശന്റെ കുടുംബം. പ്രകാശിന്റെ ഭാര്യ സ്മിതയും മകള്‍ നന്ദനയുമാണ് എടക്കര സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയത്.
യുഡിഎഫ് ജയിക്കണം എന്ന് തന്നെയാണ് ആഗ്രഹമെന്ന് കുടുംബം പ്രതികരിച്ചു. ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫ് ആണല്ലോ. മരണം വരെ യുഡിഎഫ് ആയിരിക്കുമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ല. ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട് ആരോടും പരാതി പറഞ്ഞിട്ടില്ല – സ്മിത പറഞ്ഞു.