വി എസിന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു….

അമ്പലപ്പുഴ:സഹോദരൻ്റെ വിപ്ലവ പോരാട്ടസ്മ‌രണകൾ നെഞ്ചേറ്റി ജീവിച്ച ആഴിക്കുട്ടി ഓർമയായി. വി. എസ് അച്യുതാനന്ദൻ്റെ ഏക സഹോദരി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) ആണ് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് വി എസിന്റെ ജന്മവീടുകൂടിയായ വെന്തലത്തറ വീട്ടിൽ ഇന്ന് പുലർച്ചെ മരണമടഞ്ഞു .

ഒരു വർഷത്തിലേറെയായി ശാരീരിക അവശതകളെത്തുടർന്ന് കിടപ്പിലായിരുന്നു.12 വർഷം മുമ്പ് മകൾ സുശീല മരിച്ചു. തുടർന്ന് മരുമകൻ പരമേശ്വരനും കൊച്ചുമകൻ അഖിൽ വിനായകുമാണ് ആഴിക്കുട്ടിയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. വി എസ് ഉൾപ്പെടെ മൂന്ന് സഹോദരന്മാർക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരിൽ ഗംഗാധരനും പുരുഷനും നേരത്തെ മരിച്ചു.ഓണം ഉൾപ്പെടെയുള്ള വിശേഷദിവസങ്ങളിൽ വി. എസ് വെന്തലത്തറയിലെ വീട്ടിലെത്തി ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ലായിരുന്നു. 2019ലാണ് അവസാനമായി വി .എസ് ആഴിക്കുട്ടിയെ കാണാൻ എത്തിയത്.

Related Articles

Back to top button