രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

തലസ്ഥാന ന​ഗരത്തിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര രണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം. തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര നീങ്ങുന്നത്. നിലവിൽ പട്ടം – കേശവദാസപുരം പിന്നിടുകയാണ് വിലാപയാത്ര. ഇവിടെ അര മണിക്കൂറിൽ കൂടുതലാണ് ചെലവഴിച്ചത്. ഉള്ളൂരിൽ വൻജനാവലിയാണ് വിഎസിനെ അവസാന നോക്കു കാണാൻ തടിച്ചുകൂടിയിരിക്കുന്നത്. റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.

Related Articles

Back to top button