‘വിഎസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെൻറ് എനിക്കും ലഭിച്ചു’; കോൺഗ്രസ് വേദിയിൽ എ സുരേഷ്, ഷാൾ അണിയിച്ച് സ്വീകരിച്ച് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പുതുയുഗയാത്രയിൽ പങ്കെടുത്ത് വിഎസ് അച്യുതാനന്ദൻറെ മുൻ പിഎ എ സുരേഷ്. പാലക്കാട് ജില്ലയിലെ യാത്രയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് എ സുരേഷിനെ വിഡി സതീശൻ ഷാൾ അണിയിച്ച് യു ഡി എഫിലേക്ക് സ്വാഗതം ചെയ്തു. കെ മുരളീധരൻ അടക്കമുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു. ചടങ്ങിൽ കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിക്ക് ഭൂമിയുടെ രേഖകൾ വിഡി സതീശൻ കൈമാറി.

ഇടതുസഹയാത്രികനായിരുന്ന ഹസ്കറും പാലക്കാട്ടെ പുതുയുഗ യാത്രയുടെ വേദിയിലെത്തി. ഇന്നലെ വരെ ഞാൻ അനുഭവിച്ച സമ്മർദ്ദം വലുതായിരുന്നുവെന്നും ഇടതുപക്ഷം ഇടതുപക്ഷമല്ലതാവുന്നത് കാണുന്നുവെന്നും എ സുരേഷ് പറഞ്ഞു. വി എസിന് നൽകിയ കാപ്പിറ്റൽ പണിഷ്മെൻറ് തനിക്കും ലഭിച്ചുവെന്നും 13 വർഷം അനുഭവിച്ച വേദന ഇന്ന് മാറിയെന്നും എ സുരേഷ് പറഞ്ഞു. നെഹ്‌റുവിയൻ സോഷ്യലിസത്തിലൂടെ ഇടത് മൂല്യങ്ങൾ നടപ്പാക്കുന്നത് യുഡിഎഫ് ആണെന്നും എ സുരേഷ് പറഞ്ഞു. മലമ്പുഴയിൽ മത്സരിക്കണമോയെന്ന് യു ഡി എഫ് ആണ്തീരുമാനിക്കേണ്ടതെന്നും സുരേഷ് വ്യക്തമാക്കി. ഇനിയും ഒരുപാട് വിസ്മയങ്ങളുണ്ടാകുമെന്ന് വിഡി സതീശൻ പറഞ്ഞു.

Related Articles

Back to top button