വി പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി…

വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി .ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.

നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ തെരഞ്ഞെടുപ്പ് സമയത്തുള്ള പരസ്യ പ്രതിഷേധത്തെ തുടർന്ന് ജില്ല സെക്രട്ടേറിയേറ്റിൽ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ ടിഎം സിദ്ധിഖിനെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തി.

Related Articles

Back to top button