സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിൽ…വോട്ടർപട്ടികയില്‍ ക്രമക്കേട് …

മണ്ഡലത്തിൽ വ്യാപകമായി വോട്ടർപട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. ക്രമക്കേടിന് പിന്നിൽ എൽഡിഎഫും യുഡിഎഫുമാണെന്നും അദ്ദേഹം ആരോപിച്ചു.സരിൻ്റെ വോട്ട് വാടക വീടിൻ്റെ മേൽവിലാസത്തിലാണെന്നും ആ വീട്ടിൽ താമസിക്കുന്നത് വേറെ ആളുകളാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. ബിജെപിക്ക് അനുകൂലമായി കിട്ടുന്ന വോട്ടുകൾ ആസൂത്രിതമായി നീക്കി, ഇരുമുന്നണികളും വ്യാപകമായി കള്ളവോട്ട് ചേർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

Related Articles

Back to top button