എല്‍ഡിഎഫിന് വോട്ട് ചെയ്യുമ്പോള്‍ തെളിയുന്നത് ബിജെപി ചിഹ്നത്തിലെ ലൈറ്റ്.. ഗുരുതര ആരോപണം.. തിരുവനന്തപുരത്ത് വോട്ടിങ് നിര്‍ത്തി..

തിരുവനന്തപുരം ജില്ലയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് എന്ന പരാതിയെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായാണ് പരാതി. പൂവച്ചാല്‍ ഗ്രാമ പഞ്ചായത്ത് മുതിയാവിള വാര്‍ഡ് സെന്റ് ആല്‍ബര്‍ട്ട് എല്‍.പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം.
ജില്ലാപഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ താമര ചിഹ്നത്തിലെ ലെറ്റ് തെളിയുകയും ബീപ് ശബ്ദം കേള്‍ക്കുകയും ചെയ്യുന്നത്. ഇതേതുടര്‍ന്ന് എല്‍ഡിഎഫ് പോളിങ് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. പ്രൊസീഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് വോട്ടിങ് നിര്‍ത്തിയത്.


