വയനാട്ടിലും ചേലക്കരയിലും പോളിങ്…..ബൂത്തുകളിൽ….

വയനാട്​ ലോക്സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും പോളിങ് തുടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം വയനാട്ടിൽ 27.43 ശതമാനവും ചേലക്കരയിൽ 32 ശതമാനവുമാണ് പോളിങ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് ​വൈകീട്ട്​ ആറിന് അവസാനിക്കും​​. പൊലീസ്​ സുരക്ഷ സംവിധാനങ്ങളും ശക്​തമാക്കിയിട്ടുണ്ട്​.

അതേസമയം, വയനാട്ടിലെയും ചേലക്കരയിലെയും വിവിധ ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായി. വയനാട്ടിലെ 117-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. പോളിങ് തുടങ്ങി രണ്ടു പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മെഷീൻ തകരാറിലായത്.

തിരുവമ്പാടി മണ്ഡലത്തിൽ രണ്ടിടത്തും വോട്ടിങ് മെഷീൻ തകരാറിലായി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് 86-ാം നമ്പർ ബൂത്തിലാണ് മെഷീൻ തകരാറിലായത്. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. അഗസ്ത്യമുഴിയിലെ 117-ാം നമ്പർ ബൂത്തിൽ രണ്ടു പേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് മെഷീൻ തകരാറായത്. മെഷീന്‍റെ ബാറ്ററി മാറ്റി ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചു.

Related Articles

Back to top button