‘ഭീഷണിയുടെ സ്വരം വിലപ്പോവില്ല’…പി സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി പാല ബിഷപ്പ്…

കോട്ടയം: പി സി ജോര്‍ജിനും മകന്‍ ഷോണിനുമെതിരെ പരോക്ഷ പ്രതികരണവുമായി പാല ബിഷപ്പ്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്ന് പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിര്‍വരമ്പ് ഭേദിച്ച് സംസാരിക്കുന്നു. സംസ്‌കാരമില്ലാതെ കയ്യടിക്കുവേണ്ടി ചാനല്‍ ഭാഷ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പാല ബിഷപ്പ് പറഞ്ഞു.

പാലാ മുട്ടുചിറ പള്ളിയില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. ആരാണെങ്കിലും മതനേതാക്കന്മാരുടെ നേരെ മാന്യമല്ലാത്ത രീതിയില്‍ പ്രതികരിക്കുന്നതും സംസാരിക്കുന്നതും ശരിയാണെന്ന് തോന്നുന്നില്ല. ഭീഷണിയുടെ സ്വരം വിലപ്പോകില്ല. അതു നമ്മള്‍ തിരിച്ചറിയണം. അങ്ങനെ ആരും പേടിപ്പിക്കേണ്ടതില്ല. എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണം എന്നു പറയാന്‍ സാധിക്കില്ല. ബിഷപ്പ് പറഞ്ഞു.

Related Articles

Back to top button