അർബൻ ബാങ്കിന്റെ ജപ്തിയിൽ ഇടപെട്ട് വി.എൻ വാസവൻ….വീട് തുറന്ന് നൽകി ബാങ്ക്…
മുന്നറിയിപ്പില്ലാതെ ഭിന്നശേഷിക്കാരനെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കിയ അർബൻ ബാങ്കിന്റെ ജപ്തിയിൽ ഇടപെട്ട് മന്ത്രി വി എൻ വാസവൻ. പുറത്താക്കിയവരെ വീട്ടിൽ കയറ്റാൻ നിർദേശം നൽകി. എറണാകുളം സഹകരണ ജോയിൻ രജിസ്ട്രാർ വഴി ബാങ്കുമായി ബന്ധപ്പെട്ടു. ജപ്‌തി ചെയ്‌ത വീട് തുറക്കാൻ ബാങ്ക് അധികൃതർ നേരിട്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ബാങ്ക് ജീവനക്കാർ എത്തി വീടിന്റെ വാതിൽ തുറന്നു നൽകുകയായിരുന്നു.
ആലുവ കീഴ്മാട് പഞ്ചായത്തിൽ വൈരമണിയ്ക്കും കുടുംബത്തിനും ദുരനുഭവം നേരിട്ടത്. കോൺഗ്രസ് ഭരണസമിതി ഭരിക്കുന്ന ബാങ്കിനെതിരെ ഗുരുതര വിമർശനവുമായി കുടുംബം രംഗത്തെത്തി.
10 ലക്ഷം വായ്പ എടുത്തതിൽ 9 ലക്ഷവും തിരിച്ചടച്ചതിന് ശേഷവും ബാങ്ക് കള്ളകണക്ക് പറയുന്നുവെന്ന് കീഴ്മാടി സ്വദേശി പറഞ്ഞു. മുന്നറിയിപ്പില്ലാതെയാണ് ബാങ്ക് നടപടി എടുത്തത്. ബാങ്ക് ജീവനക്കാരുടെ തട്ടിപ്പ് ചോദ്യം ചെയ്തത്തിലുള്ള വൈരാഗ്യത്തിലാണ് ജപ്തി നടപടിയെന്ന് എന്ന് ഗൃഹനാഥൻ വൈരമണി