കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന പേരിലുള്ള വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് കേസ്; ഒടുവിൽ മുഖ്യപ്രതി പിടിയില്‍…
വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതിയും മുന്‍ ചെയര്‍മാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടില്‍ സജീഷ് കുമാര്‍ (45) കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്നും പിടിയിലായി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍നിന്നും കോടികള്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി സ്വീകരിക്കുകയായിരുന്നു. തുടര്‍ന്ന് പലിശ നല്‍കാതെയും നിക്ഷേപിച്ച പണം തിരികെ നല്‍കാതെയും തട്ടിപ്പ് നടത്തിയ കേസിലാണ് സജീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി