വിഷ്ണുജയുടെ മരണം…ഭര്‍ത്താവ് പ്രഭിനെതിരെ നടപടി…ജോലിയിൽ നിന്ന്…

മലപ്പുറം എളങ്കൂറിലെ വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഈ ജോലിയിൽ നിന്നാണ് പ്രഭിനെ സസ്പെന്‍ഡ് ചെയ്തത്.വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറ‍ഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.

Related Articles

Back to top button