‘നിങ്ങളുടെ മകൻ ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാളെ എൻറെ മകളുടെ ഭാവി എന്താകും…’സദസിന് നേരെ കൈ കൂപ്പി, വിവാഹം ഒഴിയുന്നതായി വധുവിൻറെ അമ്മ…
ജീവിത സാഹചര്യങ്ങളിലെ ഉയർച്ചകൾ, സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാക്കുന്നു. മദ്യം, കുടുംബ ബന്ധങ്ങളെ തകർക്കുന്നതാണെന്നും അതില്‍ നിന്നും മാറി നല്‍ക്കുന്നത് അവനവന്‍റെ ആരോഗ്യത്തിനും കുടുംബത്തിനും നല്ലതാണെന്നുമുള്ള കാഴ്ചപ്പാടില്‍ നിന്ന്, പലപ്പോഴും ‘വിവാഹത്തിന് രണ്ടെണ്ണം അടിച്ചില്ലെങ്കില്‍ പിന്നെന്ത്’ എന്ന തലത്തിലേക്ക് സാമൂഹികമായി തന്നെ ചിന്തിക്കുന്നതിൽ സാഹചര്യങ്ങളുടെ വളര്‍ച്ചയ്ക്കും കാര്യമായ പങ്കുണ്ട്. പക്ഷേ. അത്തരം കാഴ്ചപ്പാടുകൾ എല്ലാവരിലും ഒരോ പോലെ ഉണ്ടാകണമെന്നുമില്ല. ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോ ഇത് തെളിയിക്കുന്നു. വിവാഹത്തിന് മദ്യപിച്ചെത്തിയ വരനെ കണ്ടതിന് പിന്നാലെ വധുവിന്‍റെ അമ്മ വിവാഹം വേണ്ടെന്ന് വച്ചു. വിവാഹ മണ്ഡപത്തിൽ നിന്നും പകര്‍ത്തിയ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
നിങ്ങളുടെ മകന്‍ ഇന്ന് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാളെ എന്‍റെ മകളുടെ ഭാവി എന്താകുമെന്ന്’, വിവാഹ മണ്ഡപത്തില്‍ വച്ച് വധുവിന്‍റെ അമ്മ വരന്‍റെ മാതാപിതാക്കളോട് ചോദിച്ചു. പിന്നാലെ സദസിന് നേരെ കൈ കൂപ്പിക്കൊണ്ട് അവര്‍ വരനോടും കുടുംബത്തോടും താനും മകളും ഈ വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറുകയാണെന്നും എല്ലാവരും പിരിഞ്ഞ് പോകണമെന്നും പറയുന്നു.