‘ഇനി ഭക്ഷണമില്ലെ’ന്ന് പറഞ്ഞ അമ്മയെ ഇടിച്ചുകൂട്ടി 12 -കാരൻ

അമിതവണ്ണമുള്ള 12 വയസ്സുള്ള ഒരു ആൺകുട്ടി കൂടുതൽ ഭക്ഷണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അമ്മയെ ആക്രമിക്കുകയും തല്ലുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ഇക്കാലത്ത് അമേരിക്കയിൽ ഇതൊരു വലിയ പ്രശ്നമാണ്. ആളുകളും കുട്ടികളും അമിതമായി തടിച്ചവരും അനാരോഗ്യകരരുമാണെന്ന് മാത്രമല്ല, ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീട്ടിനുള്ളിൽ നിന്നും ചിത്രീകരിച്ച സംഭവത്തിൽ ഒരു അമിതവണ്ണമുള്ള ഒരു കുട്ടി തൻറെ അമ്മയെ ക്രൂരമായി മ‍ർദ്ദിക്കുന്നത് കാണാം. അമ്മയ്ക്ക് ഒരു ഇടപോലും നൽകാത്തത്രയും വേഗതയിൽ കുട്ടി അമ്മയുടെ തല ലക്ഷ്യമാക്കി നിരന്തരം ഇടിക്കുന്നത് കാണാം. മകൻറെ ഇടിയിൽ അമ്മ അടിതെറ്റി പല തവണ താഴെ വീഴുന്നു. ഒരോ തവണ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴും കുട്ടി ഇടി തുടരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇത് ഇന്ന് അമേരിക്ക നേരിടുന്ന ഒരു വലിയ പ്രശ്നമാണെന്ന് ചൂണ്ടിക്കാണിക്കുന്നു

Related Articles

Back to top button