ഭാര്യയുടെ കണ്ണീരിൽ സംശയം.. എടുത്ത് മൈക്രോസ്കോപ്പിൽ വച്ച ഭർത്താവ് ഞെട്ടി..

ഭാര്യയുടെ കണ്ണുനീരിൽ അവളുടെ മറഞ്ഞിരിക്കുന്നതും പൂർത്തീകരിക്കപ്പെടാത്തതുമായ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്ന് നർമ്മത്തിലൂടെ വ്യക്തമാക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങൾ. ഒരു യുവതി കരയുമ്പോൾ ഭർത്താവ് ഒരു സ്പൂൺ ഉപയോഗിച്ച് അവളുടെ കണ്ണുനീർ ശേഖരിച്ച് മൈക്രോസ്കോപ്പിന് കീഴിൽ പരിശോധിക്കുന്നു. പിന്നാലെ കാണുന്നത് മനോഹരമായ ആഭരണങ്ങൾ, സാരികൾ, ഒരു വിദേശ യാത്രയുടെ ദൃശ്യങ്ങൾ എന്നിവയാണ്. സ്ത്രീയെ മനസിലാക്കുക എഴുപ്പമല്ലെന്ന പഴയ ഒരു ധാരണയെ കുറിച്ചുള്ള വീഡിയോ കഴ്ചക്കാരിലും ചിരി ഉയർത്തുന്നു.

30 ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ ചിരിക്കുന്ന ഇമോജികൾ പങ്കുവച്ചു. മറ്റ് ചിലര്‍ തമാശ കലർന്ന കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ കണ്ണീരിന്‍റെ മൂല്യത്തെക്കുറിച്ചും ഭാര്യാഭർത്താക്കന്മാരുടെ ബന്ധങ്ങളുടെ ദൃഢതയെ കുറിച്ചും അഭിപ്രായങ്ങളെഴുതി. ആരുടെ വീട്ടിലാണ് ഇത്രയും വിലയേറിയ കണ്ണുനീർ പൊഴിക്കുന്നതെന്നായിരുന്നു ഒരാളുടെ സംശയം. ഒരു തുള്ളി കണ്ണീരിന്‍റെ വില നിങ്ങൾക്ക് എങ്ങനെ അറിയാമെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. എന്‍റെ ഭാര്യ കണ്ണുനീർ പൊഴിച്ചിരുന്നെങ്കിൽ, അതിൽ ബിരിയാണി ചിക്കൻ റൈസ്, സ്റ്റൈൽ പുരി, മിൽക്ക് ഗോവ, ഐസ്ക്രീം എന്നിവയും ഉൾപ്പെടുമായിരുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റൊരു കാഴ്ചക്കാരന്‍ ദാമ്പത്യ കലഹങ്ങൾ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന ഒരു യാന്ത്രം കിട്ടാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ച് രംഗത്തെത്തി.

Related Articles

Back to top button