നിയന്ത്രണം വിട്ട കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു.. ശേഷം ഫ്ലൈഓവറിലൂടെ നേരെ പറന്നിറങ്ങയത് റെയിവേ ട്രാക്കിലേക്ക്..
നിയന്ത്രണം വിട്ട ഒരു കാർ അപകടത്തിൽപ്പെട്ട് നേരെ റെയിൽവേ ട്രാക്കിലേക്ക് പോയി. ഡൽഹിയിലെ മുകർബ ചൗക്കിലെ ഓവർബ്രിഡ്ജ് ഫ്ലൈഓവറിലായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് റൂട്ടിലെ റെയിൽ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. അമിത വേഗതയിൽ വന്ന കാർ ഒരു ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു. ഇരു വാഹനങ്ങളും ഡ്രൈവർമാരും അപകടത്തെ തുടർന്ന് നേരെ റെയിൽവേ ട്രാക്കിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഡൽഹി പോലീസും ചേർന്ന് കാർ ട്രാക്കിൽ നിന്ന് മാറ്റി റെയിൽ ഗതാഗതം പുനരാരംഭിച്ചു.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകട സമയം ട്രാക്കിലൂടെ ട്രെയിനുകളൊന്നും ഓടാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. അതേസമയം കാർ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവരെ പരിശോധനകൾക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിനെയും ഫ്ലൈഓവറിന്‍റെ ചുറ്റുമതിലിലും ഇടിച്ച് റെയില്‍വേ ട്രാക്കിലേക്ക് വീണ കാര്‍ ഏതാണ്ട് പൂർണ്ണമായും തകര്‍ന്നു.
“ഡൽഹി മുകർബ ചൗക്കിന് സമീപം ഒരു കാർ ഫ്ലൈഓവറിൽ നിന്ന് വീണു റെയിൽവേ ട്രാക്കിൽ ഇടിച്ചു, വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റു,” വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. വീഡിയോയിൽ കാർ ട്രാക്കിൽ നിന്ന് മാറ്റുന്നത് കാണാം. ഡൽഹി പോലീസ് സംഭവസ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ കാർ ട്രാക്കിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു.