കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു..കാരണം…
കളമശ്ശേരി സെന്റ് പോൾസ് ഇന്റർനാഷണൽസ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചുവെന്ന് പ്രിൻസിപ്പൽ. വൈറൽ മെനിഞ്ചൈറ്റിസ് ബാധ മൂന്ന് കുട്ടികളിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. രണ്ടുപേർ കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യവകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അസുഖബാധിതരായ കുട്ടികളോട് സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നും മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അറിയിച്ചു.



