വൈറല്‍ ഡയറ്റ് പാളി.. പ്രമുഖ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഗുരുതരാവസ്ഥയില്‍… എന്താണ് കാര്‍ണിവോര്‍ ഡയറ്റ്…
അശാസ്ത്രീയമായ ഡയറ്റുകൾ പിന്തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നത് തെളിയിക്കുന്ന നിരവധി സമീപകാല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ ഒരു പെൺകുട്ടി യൂട്യൂബിൽ കണ്ട ഡയറ്റ് അശാസ്ത്രീയമായ പിന്തുടർന്നതിനെ തുടർന്ന് മരണപ്പെട്ടത്. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റൊരു സംഭവത്തിൽ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാർണിവോർ ഡയറ്റ് അശാസ്ത്രീയമായി പിന്തുടർന്നതിനെ തുടർന്ന് ഗുരുതരമായ വൃക്കരോഗം പിടിപ്പെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാളസ് ആസ്ഥാനമായുള്ള സമൂഹ മാധ്യമ ഇൻഫ്ലുവൻസർ ഈവ് കാതറിനാണ് വൃക്കയില്‍ കല്ലുകൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
മറ്റ് എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കി, പൂര്‍ണമായും മാംസവും മൃഗ ഉല്‍പ്പന്നങ്ങളും മാത്രം അടങ്ങിയതാണ് കാര്‍ണിവോര്‍ ഡയറ്റ്. കാര്‍ണിവോര്‍ ഡയറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും പൊണ്ണത്തടിയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുമെന്നുമാണ് വാദിക്കുന്നതെങ്കില്‍ ഇതിനെ പിന്തുണയ്ക്കുന്ന പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി പ്രോട്ടീന്‍ എത്തുന്നത് ശരീരത്തിന് സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിൽ നാരുകൾ ഉൾപ്പെടെയുള്ള ഗുണകരമായ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകൾ പോലുള്ള സസ്യ സംയുക്തങ്ങളും ഇല്ലത്തതു കൊണ്ട് തന്നെ കാര്‍ണിവോര്‍ ഡയറ്റ് ആളുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.